ആശുപത്രിയുടെ ചുറ്റുമതിൽ പെയിന്‍റടിച്ചു
Tuesday, September 17, 2019 12:24 AM IST
പാ​ലോ​ട് : പാ​ത​യോ​ര​ത്തെ കാ​ടു വെ​ട്ടി​ത്തെ​ളി​ച്ചും, ആ​ശു​പ​ത്രി ചു​വ​രു​ക​ളി​ല്‍ സ​ന്ദേ​ശ​ങ്ങ​ളെ​ഴു​തി​യും, ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി​യും എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ മാ​തൃ​ക​യാ​യി. തി​രു​വ​ന​ന്ത​പു​രം ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
പാ​ലോ​ട് തെ​ങ്കാ​ശി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കൂ​ടാ​തെ ഇ​ള​വ​ട്ട​ത്തെ അ​പ​ക​ട​വ​ള​വു​ക​ളു​ലു​ണ്ടാ​യി​രു​ന്ന കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ചു. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ലോ​ട്ടെ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ല്‍ ചാ​യം​തേ​ച്ച് പു​തി​യ ആ​രോ​ഗ്യ​സ​ന്ദേ​ശ​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് കു​ട്ടി​ക​ളു​ടെ ക്യാ​മ്പ് അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ​ത്.