പ​ങ്ക​ജ​ക​സ്തൂ​രി​യി​ൽ കാ​യ​ചി​കി​ത്സാ വി​ഭാ​ഗം സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ്
Wednesday, September 18, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ൽ കാ​യ​ചി​കി​ത്സ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.
16നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഹൈ​പ്പോ​തൈ​റോ​യി​ഡി​സം (അ​മി​ത​മാ​യ ക്ഷീ​ണം, മു​ടി​കൊ​ഴി​ച്ചി​ൽ, ശ​രീ​ര​ഭാ​ര വ​ർ​ധ​ന​വ്), മൈ​ഗ്രെ​യി​ൻ (ചെ​ന്നി​ക്കു​ത്ത്), അ​ല​ർ​ജി​മൂ​ല​മു​ണ്ടാ​കു​ന്ന തു​മ്മ​ൽ, ജ​ല​ദോ​ഷം, ശ്വാ​സ​ത​ട​സം, കൂ​ടാ​തെ 40നും 60 ​വ​യ​സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കാണ് സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ്. 19നും 20 ​നും രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെയാണ് ക്യാന്പ്. മേ​ൽ​പ​റ​ഞ്ഞ രോ​ഗ​ങ്ങ​ൾ​ക്ക് മ​റ്റു മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രാ​ക​ണം ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.
താ​ല്പ​ര്യ​മു​ള്ള​വ​ർ കൈ​വ​ശ​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​മാ​യി വ​രേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 0471-2295919,2295920.