പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​ർ പ​ര​മേ​ശ്വ​ര ബ്ര​ഹ്മാ​ന​ന്ദ തീ​ർ​ത്ഥ​യ്ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.​

ഇ​ന്ന​ലെ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വാ​മി​യാ​ർ​ക്ക് മു​ഞ്ചി​റ​മ​ഠം തി​രി​ച്ചു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഞ്ചി​റ മ​ഠം സ​ന്ദ​ർ​ശി​ച്ച​ത്. ആ​ർ​എ​സ്എ​സി​ന്‍റെ സം​ഘ​ട​ന​യാ​യ സേ​വാ​ഭാ​ര​തി​യാ​ണ് മു​ഞ്ചി​റ മ​ഠം കൈ​യേ​റി​യ​ത്. മു​ഞ്ചി​റ മ​ഠ​ത്തോ​ട​നു​ബ​ന്ധി​ച്ച ബാ​ലി​കാ​സ​ദ​നം സേ​വാ​ഭാ​ര​തി​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പു​റ​പ്പെ​ടാ ശാ​ന്തി​യാ​യി ക​ഴി​യു​ന്ന ആ​ളാ​ണ് പു​ഷ്പാ​ജ്ഞ​ലി സ്വാ​മി​യാ​ർ. 1789ൽ ​കാ​ർ​ത്തി​ക തി​രു​നാ​ൾ മ​ഹാ​രാ​ജാ​വാ​ണ് പ​ടി​ഞ്ഞാ​റേ കോ​ട്ട ക​വാ​ട​ത്തി​നു സ​മീ​പ​ത്തെ മി​ത്രാ​ന​ന്ദ​പു​രം കു​ള​ത്തി​നു​ള്ള കെ​ട്ടി​ടം പു​ഷ്പാ​ജ്ഞ​ലി സ്വാ​മി​യാ​ർ​ക്ക് താ​മ​സ​ത്തി​നു ന​ൽ​കി​യ​ത്.

സേ​വാ ഭാ​ര​തി​യു​ടെ കൈ​യേ​റ്റ​ത്തി​നെ​തി​രേ സ്വാ​മി​യാ​ർ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം അ​ദ്ദേ​ഹം ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ സ്ഥ​ല​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ മു​ഞ്ചി​റ മ​ഠ​ത്തി​നു​ള്ള സു​ര​ക്ഷ പോ​ലീ​സ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.