അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി.

സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യി ഡി​ഗ്രി ക്വാ​ട്ട​യി​ലേ​ക്ക് 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് 146 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി. ലി​സ്റ്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 317 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം 50 ശ​ത​മാ​നം സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ യോ​ഗ്യ​ത​യു​ള്ള അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രി​ൽ നി​ന്നാ​ണ് നി​യ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഇ​തു പാ​ലി​ക്കു​ന്നി​ല്ല. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ റാ​ങ്ക് ലി​സ്റ്റി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും നി​യ​മ​നം ന​ൽ​കാ​നാ​കും. റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​ങ്ക​ണ​വാ​ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ജോ​സ്, സെ​ക്ര​ട്ട​റി അ​ജി​താ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​താ​കു​മാ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി​ത, ലി​സ മോ​ൾ, ട്ര​ഷ​റ​ർ പ​ത്മ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.