വീ​ര​ണ​കാ​വ് പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​ൻ സാ​ധ്യ​ത; പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ക്കും
Thursday, September 19, 2019 12:35 AM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് വീ​ര​ണ​കാ​വ് പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സം​സ്ഥാ​ന​ത്ത് പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തും വി​ഭ​ജി​ക്കു​ക. വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ജ​ന​സം​ഖ്യ​യി​ലും, വി​സ്തൃ​തി​യി​ലും ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്താ​ണ് പൂ​വ​ച്ച​ൽ. 1953 ൽ ​നി​ല​വി​ൽ വ​ന്ന പ​ഞ്ചാ​യ​ത്ത് സ​മീ​പ​ത്തെ കു​റ്റി​ച്ച​ൽ , ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു.

ഒ​ടു​വി​ൽ ഈ ​ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളും 1961 ലാ​ണ് പു​തു​താ​യി നി​ല​വി​ൽ വ​ന്ന​ത്. കാ​ട്ടാ​ക്ക​ട ച​ന്ത​യും കോ​ള​ജും ഉ​ൾ​പ്പ​ടെ പൂ​വ​ച്ച​ലി​ലാ​ണ് ഉ​ള്ള​ത്. ജ​ന​സാ​ന്ദ്ര​ത കൂ​ടി വ​രു​ന്ന​തി​നാ​ൽ വി​ക​സ​ന​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നാ​ണ് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് വീ​ര​ണ​കാ​വ് പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

54,000 ത്തി​ലേ​റെ ജ​ന​സം​ഖ്യ​യും, 23 വാ​ർ​ഡു​ക​ളു​മു​ള്ള​താ​ണ് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത്. പെ​രും​കു​ളം, വീ​ര​ണ​കാ​വ് എ​ന്ന ര​ണ്ട് വി​ല്ലേ​ജു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു വി​ല്ലേ​ജു​ക​ളു​ള്ള സം​സ്ഥാ​ന​ത്തെ അ​പൂ​ർ​വം പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നു​മാ​ണ് പൂ​വ​ച്ച​ൽ. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

മു​ൻ​പ് പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ക​ര​ടു​പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താ​യി വീ​ര​ണ​കാ​വ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പി​ച്ച അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്നും വീ​ര​ണ​കാ​വ് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.