ലൈ​ഫ് മി​ഷ​ൻ; ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​ത് 17,987 വീ​ടു​ക​ൾ
Thursday, September 19, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന ഭ​വ​ന​പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 17,987 വീ​ടു​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 6039 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കി. ജി​ല്ലാ ക​ള​ക്‌​ട​റേ​റ്റി​ൽ ചേ​ർ​ന്ന ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ​ത​ല ക​ർ​മ സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം വി​ല​യി​രു​ത്തി​യ​ത്. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ ഭ​വ​ന നി​ർ​മാ​ണം ല​ക്ഷ്യം​വ​ച്ചു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 5,440 വീ​ടു​ക​ൾ നി​ർ​മി​ച്ചു. ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ ശേ​ഷം ഭ​വ​നം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​നോ​ട​കം 64 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രേ​ഖാ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.21 പ​ട്ടി​ക​ജാ​തി ഭൂ​ര​ഹി​ത​ഭ​വ​ന ര​ഹി​ത കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭ​വ​ന​സ​മു​ച്ച​യ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കൂ​ടു​ത​ൽ ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഓ​രോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കേ​ന്ദ്രീ​ക​രി​ച്ച് ല​ഭ്യ​മാ​യ പ​ര​മാ​വ​ധി സ​ർ​ക്കാ​ർ ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മൂ​ന്നി​ട​ങ്ങ​ളി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യ​താ​യി മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ ഫി​ലി​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന ഉ​പ​ദേ​ഷ്ടാ​വ് സി.​എ​സ്. ര​ഞ്ജി​ത്ത്, ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സ്, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​ന്ദ്ര ബാ​ബു, ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജെ.​എ. അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.