യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പ്; കെ​എ​സ്‌​യു​, എ​ഐ​എ​സ്എ​ഫ് പ​ത്രി​ക​ക​ൾ ത​ള്ളി; കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ​എ​സ്‌​യു
Thursday, September 19, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു,എ​ഐ​എ​സ്എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച മു​ഴു​വ​ൻ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളും ത​ള്ളി. പ​ത്രി​ക​ൾ പൂ​ർ​ണ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ള്ളി​യ​ത്. ചെ​യ​ർ​മാ​ൻ അ​ട​ക്കം ആ​റ് സ്ഥാ​ന​ത്തേ​ക്കാ​യി​രു​ന്നു കെ​എ​സ്‌​യു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ച​ത്.

ഇ​തി​നൊ​പ്പം എ​ഐ​എ​സ്എ​ഫ് സ​മ​ർ​പ്പി​ച്ച മൂ​ന്ന് പ​ത്രി​ക​ക​ളും ത​ള്ളി. പ​ത്രി​ക ത​ള്ളി​യ​തി​ന് പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. 18 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ ന​ൽ​കി​യ​ത്. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​ള​രെ നി​സാ​ര​മാ​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും പേ​രു​ക​ളു​ടെ മു​ന്നി​ൽ ദി ​എ​ന്ന ഇം​ഗ്ലീ​ഷ് അ​ക്ഷ​രം ചേ​ർ​ത്തി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വ​മാ​ണ് വ​ര​ണാ​ധി​കാ​രി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ഐ​എ​സ്എ​ഫി​ന്‍റെ പ​ത്രി​ക ത​ള്ളു​ന്ന​തി​നും ഇ​തേ കാ​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ത​ന്നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ഒ​ടു​വി​ൽ, അ​ടു​ത്തി​ടെ​യാ​ണ് കെ​എ​സ്‌​യു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.