വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും
Thursday, September 19, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം വി​ക്രം​സാ​രാ​ഭാ​യ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, ഓ​ണാ​ഘോ​ഷ​വും കു​ട്ടി​ക​ളു​ടെ സ​ഹ​വാ​സ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് വാ​ർ​ഷി​ക​പൊ​തു​യോ​ഗ ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ. ​പി. ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ആ​ർ. സു​ധീ​ർ രാ​ജ്, ട്ര​ഷ​റ​ർ എം. ​നാ​രാ​യ​ണ​ൻ ന​മ്പി, ക​വി വി​ജ​യ​ൻ പാ​ലാ​ഴി, ആ​ർ. രാ​ജു, ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ സി. ​ജെ. രാ​ജേ​ഷ് കു​മാ​ർ, കൗ​ൺ​സി​ല​ർ പി. ​എ​സ്. വീ​ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.