ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 19, 2019 12:40 AM IST
വെ​ള്ള​റ​ട: സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​യാ​ളെ ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​കോ​ട്ട​യം വൈ​ക്കം പ​ന​ങ്ങോ​ട് ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ന​ന്ത​ലാ​ല്‍ ഹൗ​സി​ല്‍ ജി​തി​ന്‍(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ര്‍​ഥ​ന​പു​രം സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ 550 ഗ്രാം ​ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് ജി​തി​ന്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സി​നി​മാ സീ​രി​യ​ല്‍ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ജി​തി​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.ആ​ര്യ​ന്‍​കോ​ട് സി​ഐ സ​ജീ​വ്, സ​ബ്ഇ​ന്‍​സ്പ​ക്ട​ര്‍ സ​ജി, ജി​എ​എ​സ്ഐ​മാ​രാ​യ പ്ര​സാ​ദ്, നാ​സ​ര്‍, എ​സ്‌​സി​പി​ഒ ഷി​ബു, സി​പി​ഒ​മാ​രാ​യ ജി​ജു, ര​തീ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.