ഒ​ടി​ഞ്ഞ കൈ​യു​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തി​യ ന​ഴ്സി​നെ ഡോ​ക്ട​ർ അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി; ഇ​ന്ന് കെ​ജി​എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം
Thursday, September 19, 2019 12:40 AM IST
അ​മ​ര​വി​ള: ഒ​ടി​ഞ്ഞ കൈ​യി​ൽ പ്ലാ​സ്റ്റ​റി​ട്ട് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സ്റ്റാ​ഫ് ന​ഴ്സി​നെ ഡോ​ക്ട​ർ അ​ധി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. പെ​രു​ന്പ​ഴു​തൂ​ർ സി​എ​ച്ച്എ​സ്‌​സി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് ധ​നു​വ​ച്ച​പു​രം റോ​സ് നി​വാ​സി​ൽ ടി .​ആ​ർ .ആ​ശ​യാ​ണ് ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

ഇ​ന്ന​ലെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു രോ​ഗി​യു​ടെ ബി​പി പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും കൈ​യി​ൽ പ്ലാ​സ്റ്റ​ർ ഉ​ള്ള​തി​നാ​ൽ സാ​ധി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​റെ ആ​ശ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​സു​ഖ​മു​ള്ള​വ​ർ ലീ​വെ​ടു​ത്ത് വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ ആ​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​ശ​യു​ടെ പ​രാ​തി. ഫാ​ർ​മ​സി​സ്റ്റ് ലീ​വാ​യ​തി​നാ​ലാ​ണ് സു​ഖ​മി​ല്ലാ​തി​രു​ന്നി​ട്ടും ഡ്യൂ​ട്ടി​ക്കെ​ത്തി​യ​തെ​ന്ന് ലി​നി പ​റ​ഞ്ഞു. ഹൃ​ദ്രോ​ഗി​യാ​യി ലി​നി ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യും ഉ​ട​ൻ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വൈ​കു​ന്നോ​ര​ത്തോ​ടെ മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സൗ​മ്യ​മാ​യാ​ണ് ആ​ശ​യോ​ട് പെ​രു​മാ​റി​യ​തെ​ന്നും അ​സു​ഖ​മു​ള്ള​തി​നാ​ണ് ലീ​വെ​ടു​ക്കാ​ൻ ആ​വ​ശ്യ​പെ​ട്ട​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ഇ​ന്ന് ആ​ശ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്നും കെ​ജി​എ​ൻ​എ ജി​ല്ലാ സെ​ക്ര​ട്ട​റി നി​ഷാ ഹ​മീ​ദ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ലി​നി​യും കെ​ജി​എം​ഓ​ക്ക് പ​രാ​തി ന​ൽ​കി.