വെ​ട്ടു​റോ​ഡ് -പോ​ത്ത​ൻ​കോ​ട് പ​ഴ​യ റോ​ഡ് ത​ക​ർ​ന്നു
Thursday, September 19, 2019 12:41 AM IST
പോ​ത്ത​ൻ​കോ​ട് : വെ​ട്ടു​റോ​ഡ് -പോ​ത്ത​ൻ​കോ​ട് പ​ഴ​യ റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വെ​ട്ടു​റോ​ഡ് ഭാ​ഗ​ത്ത് നി​ന്നും ബൈ​പാ​സി​ലേ​യ്ക്ക് തി​രി​യു​ന്ന റോ​ഡി​ന്‍റെ അ​ര കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ൾ ഉ​ൾ​പ്പ​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി. റോ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ഉ​ട​ൻ ടാ​ർ ചെ​യ്ത് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.