വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി
Friday, September 20, 2019 1:06 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന പാ​ത​യി​ൽ തൈ​ക്കാ​ട് ജം​ഗ്ഷ​ൻ മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ട് ബ്ലോ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന് സ​മീ​പ​ത്തെ പു​റം​പോ​ക്ക് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി.

വെ​ഞ്ഞാ​റ​മൂ​ട് ജ​ഗ്ഷ​നോ​ട് ചേ​ർ​ന്ന് വ​രു​ന്ന തി​യ​റ്റ​ർ ജ​ഗ്ഷ​നി​ൽ നി​ന്നാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് ജ​ഗ്ഷ​നി​ലെ കൈ​യേ​റ്റ​വും ഒ​ഴി​പ്പി​ച്ചു .

റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​റം​പോ​ക്ക് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ, കെ​എ​സ്ടി​പി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത്.

നാ​ല്പ​ത്തി നാ​ലോ​ളം കൈ​യേ​റ്റ​ങ്ങ​ൾ ഉ​ള്ള​തി​ൽ എ​ല്ലാ​വ​ർ​ക്കും നേ​ര​ത്തെ ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് പേ​ർ മാ​ത്ര​മെ സ്വ​യം ഒ​ഴി​യാ​നാ​യി ത​യാ​റാ​യി​രു​ന്നു​ള്ളൂ. തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് വ​രു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി തു​ട​രു​മെ​ന്നും കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തോ​ടെ എം​സി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ഷി​ക്കു​ന്ന​ത്.

വ​ലി​യ ബി​ൽ​ഡിം​ഗ് ഉ​ട​മ​ക​ൾ​ക്ക് സ്വ​യം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ക​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഒ​ക്ടോ​ബ​ർ നാ​ലി​ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.