യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Saturday, September 21, 2019 1:01 AM IST
പാ​റ​ശാ​ല: യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​ള​ത്തൂ​ർ കാ​വു​ങ്ങ​ൽ വി​ളാ​കം​വീ​ട്ടി​ൽ ഷീ​ബ(36 ) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭ​ർ​ത്താ​വു അ​നി​ൽ​കു​മാ​ർ (47 ) അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് ഷീ​ബ​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​പ്പോ​ഴാ​ണ് ഷീ​ബ​യു​ടെ മ​ര​ണം ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​ഞ്ഞ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഭാ​ര്യ​യെ ക്രൂ​ര​മാ​യി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വി​വ​രം പു​റ​ത്താ​യ​ത്.
സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഷീ​ബ​യും ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റും ത​മ്മി​ൽ വ​ഴ​ക്ക് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഷീ​ബ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ൽ ക​യ​റി സീ​ലിം​ഗ് ഫാ​നി​ൽ ക​യ​ർ കെ​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഭ​ർ​ത്താ​വ് മു​റി​യി​ൽ പോ​യി നോ​ക്കി​യ​പ്പോ​ൾ ഭാ​ര്യ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണു​ക​യും ക​ത്തി കൊ​ണ്ട് ക​യ​റ് പൊ​ട്ടി​ച്ചു ഷീ​ബ​യെ ത​റ​യി​ൽ കി​ട​ത്തി. എ​ന്നാ​ൽ അ​പ്പോ​ൾ ഷീ​ബ മ​രി​ച്ചി​രു​ന്നി​ല്ല. അ​ന​ക്ക​മു​ണ്ടെ​ന്ന് ക​ണ്ട​തോ​ടെ ത​ല​യി​ണ​യെ​ടു​ത്ത് മു​ഖ​വും ക​ഴു​ത്തും ചേ​ർ​ത്ത് അ​മ​ർ​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ഭാ​ര്യ ര​ക്ഷ​പ്പെ​ട്ടാ​ൽ താ​ൻ ഉ​പ​ദ്ര​വി​ച്ച കാ​ര്യം പോ​ലീ​സി​നോ​ട് പ​റ​യു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ഭാ​ര്യ ത​ങ്ങി മ​രി​ച്ച​താ​ണെ​ന്ന് മ​റ്റ് ബ​ന്ധു​ക്ക​ളെ പ​റ​ഞ്ഞ് ധ​രി​പ്പി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.