ഭ​ക്തി​സാ​ന്ദ്ര​മാ​യി ഗു​രു​ദേ​വ സ​മാ​ധി ദി​നം
Saturday, September 21, 2019 11:55 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​രു​വി​പ്പു​റം മഠ ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 92-ാമ​ത് സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി. ഗു​രു​വി​ന്‍റെ പ്ര​തി​ഷ്ഠ കൊ​ണ്ട് ലോ​ക പ്ര​ശ​സ്ത​മാ​യ അ​രു​വി​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ സ​മാ​ധി ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​വാ​ൻ വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് ശാ​ന്തി ഹോ​മ​ത്തോ​ടെ​യും ഗു​രു​പൂ​ജ​യോ​ടും കൂ​ടി​യാ​യി​രു​ന്നു ഗു​രു​ദേ​വ സ​മാ​ധി ദി​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച ഗു​രു​വി​ന്‍റെ മൂ​ല​മ​ന്ത്രം ചൊ​ല്ലി​യു​ള്ള അ​ഖ​ണ്ഡ​നാ​മ​ജ​പ​ത്തി​ലും വൈ​കു​ന്നേ​രം 3.30 ന് ​ന​ട​ന്ന സ​മാ​ധി​പൂ​ജ​യി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ക​ഞ്ഞി വീ​ഴ്ത്ത് ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് ശി​വ​ഗി​രി മ​ഠം ശ്രീ​മ​ദ്.​ഗോ​വി​ന്ദാ​ന​ന്ദ സ്വാ​മി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.
ആ​റ്റി​ങ്ങ​ൽ: എ​സ്എ​ൻ​ഡി​പി യോ​ഗം ആ​റ്റി​ങ്ങ​ൽ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ഗു​രു​ദേ​വ​ക്ഷേ​ത്ര​ങ്ങ​ൾ, ശാ​ഖാ മ​ന്ദി​ര​ങ്ങ​ൾ, ഭ​വ​ന​ങ്ങ​ൾ, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് സ​മൂ​ഹ​പ്രാ​ർ​ഥന​യും, അ​ന്ന​ദാ​ന​വും, പാ​യ​സ​വി​ത​ര​ണ​വുംന​ട​ത്തി.
ചെ​റു​വ​ള്ളി​മു​ക്ക് വ​യ​ൽ​വാ​രം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ഖ​യി​ൽ ന​ട​ന്ന മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​ന്ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ൽ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം.​അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജു, ദ​ഞ്ചു​ദാ​സ്, ശാ​ഖാ സെ​ക്ര​ട്ട​റി എ​ച്ച്. വ​ന​മാ​ലി, പ്ര​സി​ഡ​ന്‍റ് ഷെ​ർ​ളി സു​ദ​ർ​ശ​ന​ൻ, ചി​ത്ര​ദാ​സ്, വി.​ബാ​ബു, രാ​ജീ​വ​ൻ, സു​ദ​ർ​ശ​ന​ൻ, ബേ​ബി, ശോ​ഭ​ന, ഷീ​ജാ സു​നു, ഗീ​താ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എസ്എൻഡിപിയൂ​ണി​യ​ന്‍റെ നേതൃത്വത്തിൽ ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും ഗു​രു​പൂ​ജ, വി​ശേ​ഷാ​ൽ പൂ​ജ, സ​മൂ​ഹ​പ്രാ​ർ​ഥ​ന, ആ​ര​തി, അ​ന്ന​ദാ​നം, ക​ഞ്ഞി വീ​ഴ്ത്ത് തു​ട​ങ്ങി​യ​വ ന​ട​ത്തി. ശാ​ഖ​ക​ളാ​യ വെ​ഞ്ഞാ​റ​മൂ​ട്, മൂ​ന്നാ​ക്കു​ഴി, വെ​മ്പാ​യം, വാ​മ​ന​പു​രം, ക​ല്ല​റ, പാ​ങ്ങോ​ട്, കീ​ഴ്ചേ​രി ,പാ​റ​യ്ക്ക​ൽ, വ​ലി​യ ക​ട്ട​യ്ക്ക​ൽ, ആ​ന​ച്ച​ൽ, ക​ള​മ​ച്ച​ൽ, അ​മ്പ​ല​മു​ക്ക് കു​തി​ക്കു​ളം, മു​രൂ​ർ​ക്കോ​ണം, ചീ​ര,ണി​ക്ക​ര, മേ​ലാ​റ്റ്മൂ​ഴി, പി​ര​പ്പ​ൻ​കോ​ട്, കോ​ലി​യ​ക്കോ​ട്, വെ​ള്ളു​മ​ണ്ണ​ടി, തു​ട​ങ്ങി​യ ശാ​ഖ​ക​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും, ക​ഞ്ഞി വീ​ഴ്ത്തും ന​ട​ന്നു. യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പാ​ങ്ങോ​ട് വി.​ച​ന്ദ്ര​ൻ ,വേ​ണു കാ​ര​ണ​വ​ർ, എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ, ലി​നു ന​ളി​നാ​ക്ഷ​ൻ, ച​ക്ക​ക്കാ​ട് ബാ​ബു, ഡാ​നി സു​രേ​ന്ദ്ര​ൻ, തീ​ർ​ത്തും​ക​ര വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പാ​ലോ​ട് : പു​ലി​യൂ​ർ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നാ​ച​ര​ണം എ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്.​രാ​ഹു​ല​ൻ, വി.​ലാ​ൽ കു​മാ​ർ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ ,എം.​എ.​വി​ക്ര​മ​ൻ, എ​സ്.​ബി​ജു, പി.​രാ​ധാ​കൃ​ഷ്ണ​ൻ ,ഷി​ബി​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മൂ​ല​യി​ൽ ല​ക്ഷം വീ​ട്, കോ​വി​ലു​കോ​ണം, എ​ന്നി​വി​ട​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ജ​വ​ഹ​ർ കോ​ള​നി ശാ​ഖ​യി​ൽ കൂ​ട്ട​ത്തി​ക​രി​ക്ക​കം, എ​ക്സ്.​കോ​ള​നി, പാ​റ​മൂ​ക്ക്, ക​റി​മു​ക്ക്, ചി​പ്പ​ൻ​ചി​റ, സേ​നാ​നി പു​രം, കാ​ക്കാ​ണി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​തീ​പ്, അ​ജ​യ​കു​മാ​ർ, മ​ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
ന​ന്ദി​യോ​ട് ശാ​ഖ​യി​ൽ പ​ച്ച, കു​ഴി​വി​ള, ആ​ലു​മ്മൂ​ട്, ന​ന്ദി​യോ​ട്, വാ​ഴ​പ്പാ​റ, പ​വ്വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി.​എ​സ്.​ര​മേ​ശ​ൻ, പി.​അ​നി​ൽ​കു​മാ​ർ, വ​ണ​ക്കം ജ​യ​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ലം​പാ​റ ശാ​ഖ​യി​ൽ പാ​ലു​വ​ള്ളി, പേ​ര​യം ,മീ​ൻ​മു​ട്ടി, ന​വ​ധാ​ര, ചെ​ല​ഞ്ചി, എ​ന്നി​വി​ട​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ ജി.​സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​കെ.​രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, കെ.​രാ​ജേ​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ള്ള​റ​ട:​എ​സ്എ​ന്‍​ഡി​പി യോ​ഗം മ​ഞ്ച​വി​ളാ​കം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ദാ​ര്‍​ശ​നി​ക സ​മ്മേ​ള​നം​ഡോ.​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യി​തു.
മു​ഖ്യാ​തി​ഥി​യാ​യി സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​ല്‍​ത്താ​ഫ് റ​ഹ്മാ​ന്‍ പ​ങ്കെ​ടു​ത്തു.ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ​ല്‍. സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ശാ​ഖാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ബി​ന്‍, കെ. ​ശി​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.