പ​ച്ച​ള്ളൂ​ർ നാ​ഗ​രു​കാ​വി​ൽ ക​ള​മെ​ഴു​ത്തും പാ​ട്ടും
Saturday, September 21, 2019 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​വ​റ ദേ​വീ​ക്ഷേ​ത്ര​പ​രി​ധി​യി​ലെ ആ​ലി​ന്ത​റ പ​ച്ച​ള്ളൂ​ർ നാ​ഗ​രു​ക​വി​ൽ ക​ള​മെ​ഴു​ത്തും പാ​ട്ടും 24നും, 25​നും ന​ട​ത്തും. മൂ​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് പ​ച്ച​ള്ളൂ​ർ നാ​ഗ​രു​കാ​വി​ൽ ക​ള​മെ​ഴു​ത്തും,പാ​ട്ടും ന​ട​ക്കു​ന്ന​ത്.

24ന് ​രാ​വി​ലെ 7.30 ന് ​പൊ​ങ്കാ​ല, തു​ട​ർ​ന്ന് പു​ള്ളു​വ​ൻ​പാ​ട്ട്, നൂ​റും​പാ​ലും ഊ​ട്ട്, രാ​ത്രി 10.30 ന് ​നാ​ഗ​യ​ക്ഷി​യ്ക്ക് വ​ലി​യ​ക​ളം നി​ർ​മാ​ണം തു​ട​ർ​ന്ന് ഊ​ട്ടും, പാ​ട്ടും.25 ന് ​രാ​വി​ലെ 7.30 ന് ​പൊ​ങ്കാ​ല, 10 ന് ​മ​ണി​നാ​ഗ​ക്ക​ളം, 11 മു​ത​ൽ സ​ദ്യ രാ​ത്രി എ​ട്ടി​ന് നാ​ട​ൻ​പാ​ട്ടി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം, തു​ട​ർ​ന്ന് പ​ള്ളു​വ​ൻ​പാ​ട്ട്, ഊ​ട്ടും അ​നു​ഷ്ഠാ​ന ച​ട​ങ്ങു​ക​ളും ന​ട​ക്കും.