മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണു​ക​ച്ച​വ​ട​മെ​ന്ന് ആ​രോ​പ​ണം
Sunday, September 22, 2019 12:21 AM IST
പാ​റ​ശാ​ല : കി​ഫ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണു ക​ച്ച​വ​ട​മെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു.

പാ​റ​ശാ​ല ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​ഞ്ഞു​റോ​ളം ലോ​ഡ്മ​ണ്ണ് ക​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തും ര​ണ്ട് അ​ടി​യി​ല​ധി​കം ആ​ഴ​ത്തി​ലും അ​ഞ്ച​ടി​യോ​ളം വീ​തി​യി​ലും മ​ണ്ണ് മാ​റ്റി ച​ല്ലി നി​റ​ച്ചു ടാ​ർ ചെ​യ്താ​ണ് റോ​ഡ് പ​ണി നി​ർ​മി​ക്കേ​ണ്ട​ത്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​യ മ​ണ്ണ് നെ​ടു​വ​ൻ​വി​ള​ക്കു സ​മീ​പം റോ​ഡ് സൈ​ഡി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു ലോ​ഡ് മ​ണ്ണ് അ​വി​ടെ നി​ക്ഷേ​പി​ച്ച ശേ​ഷം ബാ​ക്കി അ​ഞ്ഞൂ​റി​ല​ധി​കം ലോ​ഡ് മ​ണ്ണ് മ​റി​ച്ചു വി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രു ലോ​ഡ് മ​ണ്ണി​നു ആ​യി​രം രൂ​പ ഈ​ടാ​ക്കി​യാ​ണ് മ​ണ്ണ് വി​റ്റ​ത്.

ഈ ​മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ൾ മു​ഴു​വ​നും നി​ക​ത്തു​ക​യാ​ണ് ചെ​യ്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡു​വ​ക്കി​ൽ ഇ​ട്ടി​രു​ന്ന മ​ണ്ണ് കൊ​ണ്ടു​വ​ന്നു നെ​ടു​വ​ൻ​വി​ള ചാ​ന​ൽ ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​ക​യാ​ണ്.