ആ​വേ​ശ​മാ​യി, ആ​ഹ്ലാ​ദ​മാ​യി സി​ന്ധു ; േറാ​ഡ് ഷോ​യ്ക്ക് വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം
Thursday, October 10, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ന് ആ​വേ​ശ​മാ​യി ബാ​ഡ്മി​ന്‍റ​ൺ താ​രം പി.​വി സി​ന്ധു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്‍റെ​യും കേ​ര​ളാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ പി.​വി സി​ന്ധു​വി​നു ന​ല്കി​യ സ്വീ​ക​ര​ണം ത​ല​സ്ഥാ​ന ന​ഗ​രി നെ​ഞ്ചി​ലേ​റ്റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ​യ്ക്ക് വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സാ​യ് ,സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ താ​ര​ങ്ങ​ൾ പി.​വി സി​ന്ധു​വി​ന്‍റെ ചി​ത്ര​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി റോ​ഡ് ഷോ​യ്ക്ക് മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. കേ​ര​ളാ പോ​ലീ​സി​ന്‍റെ അ​ശ്വാ​രൂ​ഡ സേ​ന​യും റോ​ഡ് ഷോ​യ്ക്ക് അ​ക​ന്പ​ടി സേ​വി​ച്ചു. റോ​ള​ർ സേ​ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും ചെ​ണ്ട​മേ​ള​വും റോ​ഡ് ഷോ​യ്ക്ക് മാ​റ്റു​കൂ​ട്ടി.

2.30 ഓ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ​യ്ക്ക് ന​ഗ​ര​ത്തി​ലെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും അ​ണി​നി​ര​ന്ന കാ​യി​ക പ്രേ​മി​ക​ൾ ആ​വേ​ശ്വോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ല്കി​യ​ത്. പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ണ് ന​ഗ​ര​ത്തി​ലെ പ​ല സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സി​ന്ധു​വി​നെ സ്വീ​ക​രി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ബൊ​ക്കെ ന​ല്കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കാ​ന​റാ ബാ​ങ്കി​നു മു​ന്നി​ൽ കാ​ന​റാ ബാ​ങ്ക് എം​പ്ലോ​യീ​സും സ്വീ​ക​ര​ണം ന​ല്കി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു മു​ന്നി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്ര​വ​ർ​ത്ത​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണം ന​ല്കി. കോ​ർ​പ്പ​റേ​ഷ​ൻ പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ മേ​യ​ർ വി.​കെ പ്ര​ശാ​ന്തും മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ​യും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും 2.30 ന് ​ആ​രം​ഭി​ച്ച റോ​ഡ് ഷോ 3.30 ​ഓ​ടെ​യാ​ണ് പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സി​ന്ധു എ​ത്തി​യ​പ്പോ​ൾ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി സ​മൂ​ഹം സി​ന്ധു​വി​നെ വ​ര​വേ​റ്റ​ത്.

ലോ​ക ചാ​ന്പ്യ​നെ ത​ങ്ങ​ൾ​ക്കു നേ​രി​ട്ടു​കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു പു​തു ത​ല​മു​റ. സെ​ൽ​ഫി എ​ടു​ക്കാ​നു​ള്ള ശ്ര​മ​വും പ​ല​രും ന​ട​ത്തി. ഇ​തി​നി​ട​യി​ൽ പി.​വി സി​ന്ധു​വി​ന്‍റെ കാ​രി​ക്കേ​ച്ച​ർ വ​ര​ച്ച വി​ദ്യാ​ർ​ഥി​നി സി​ന്ധു​വി​നൊ​പ്പം നി​ന്ന് ചി​ത്ര​മെ​ടു​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം സി​ന്ധു ജി​മ്മി​ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.