പാ​റ​ശാ​ല ബി​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​; മ​ദ്യ​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് പി​ടി​കൂ​ടി
Sunday, October 13, 2019 12:20 AM IST
പാ​റ​ശാ​ല : പാ​റ​ശാ​ല​യി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ൽ ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ന​യി​ൽ മ​ദ്യ​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് പി​ടി​കൂ​ടി .കൂ​ടാ​തെ വ്യാ​പ​ക ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി.​ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യെ കു​റി​ച്ചു​ള്ള വ്യാ​പ​ക​പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രാ​വി​ലെ 11 .30 ന് ​സ്ഥ​ല​ത്തെ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ഒ​രു​മ​ണി​ക്കൂ​റോ​ളം പു​റ​ത്തു​നി​ന്നു നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു മു​തി​ർ​ന്ന പൗ​ര​ന്‍റെ കൈ​യി​ൽ 1000 രൂ​പ ന​ൽ​കി​ ഏ​റ്റ​വും കു​റ​ഞ്ഞ ഒ​രു​ലി​റ്റ​റി​ന്‍റെ റം ​വാ​ങ്ങി ന​ൽ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം കൗ​ണ്ട​റി​ൽ എ​ത്തി റം ​ആ​വ​ശ്യ​പെ​ട്ട​പ്പോ​ൾ 600 രൂ​പ​യു​ടെ ഓ​പി ആ​ർ റ​മ്മി​ന്‍റെ ര​സീ​ത് ന​ൽ​കി എ​ന്നാ​ൽ മ​ദ്യം കൊ​ടു​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നും 440 രൂ​പ വി​ല​യു​ള്ള ബ്ലാ​ക്ക് പേ​ൾ റം ​ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഇ​തു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും മ​ദ്യ​വും ബി​ല്ലും ബാ​ക്കി തു​ക​യും വാ​ങ്ങി പ​രി​ശോ​ധ​ന​ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലെ വ്യാ​പ​ക ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്.

യ​ഥാ​ർ​ഥ ബി​ല്ലി​ന് പ​ക​രം മ​ദ്യ​ത്തി​ന്‍റെ പേ​രും തു​ക​യും മാ​ത്ര​മേ ബി​ല്ലി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ .
ജി​എ​സ് ടി ​ഉ​ൾ​പ്പ​ടെ മ​റ്റൊ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ദ്യ​ത്തി​ന് 140 രൂ​പ അ​ധി​ക​മാ​ണ് വാ​ങ്ങി​യ​ത്.

പാ​റ​ശാ​ല ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യെ കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​യാ​ണു​ള്ള​ത് . മ​ദ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് ബാ​ക്കി തു​ക ന​ൽ​കാ​റി​ല്ലെ​ന്നും 185 മി​ല്ലി കു​പ്പി​യി​ലു​ള്ള​മ​ദ്യം അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് 20 രൂ​പ അ​ധി​കം ഈ​ടാ​ക്കി മ​റി​ച്ചു​വി​ൽ​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.