ശി​ല്‍​പ്പ​ശാ​ല​യും നാ​ട​ക​വും
Sunday, October 13, 2019 12:22 AM IST
നെ​ടു​മ​ങ്ങാ​ട് : നാ​ട​ക് നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ പ്ര​വ​ര്‍​ത്ത​ക സ​മി​തി മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക​ശി​ല്‍​പ്പ​ശാ​ല​യും നാ​ട​ക പ്ര​ദ​ര്‍​ശ​ന​വും നെ​ടു​മ​ങ്ങാ​ട്ട് ന​ട​ക്കും. ഇ​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ നാ​ട​കി​ന്‍റെ മേ​ഖ​ലാ പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​സ് പി.​റാ​ഫേ​ല്‍ അ​ധ്യ​ക്ഷ​നാ​കും.

ശി​ല്പ​ശാ​ല നാ​ട​ക സം​വി​ധാ​യ​ക​ന്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ പീ​താം​മ്പ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി.​ബാ​ല​ച​ന്ദ്ര​ന്‍, എ.​ഇ. അ​ഷ്റ​ഫ്,വി​ജു​വ​ര്‍​മ്മ, ഹ​സിം അ​മ​ര​വി​ള എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പു​പ്പു​ലീ​സ്, വാ​സം എ​ന്നീ നാ​ട​ക​ങ്ങ​ളും ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​തു​റ​ന്ന സം​വാ​ദം നടത്തും.
ഫോ​ൺ. 9495737836, 9946286271