പാ​ലൈ​ക്കോ​ണ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു; തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കൃ​ത​ർ
Sunday, October 13, 2019 12:22 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ലൈ​ക്കോ​ണ​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ക​മ്യൂ​ണി​റ്റി ഹാ​ള്‍ അ​ഞ്ചു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും തു​റ​ക്കു​ന്നി​ല്ല.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ സ്വ​യം​പ​ര്യാ​പ്ത ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളും പ​രി​സ​ര​വു​മാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. 2015 ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യ​ത്. കോ​ള​നി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 27ല​ക്ഷം വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. വൈ​ദ്യു​തീ​ക​ര​ണ​വും, വാ​ട്ട​ര്‍ ക​ണ​ക്ഷ​നും ചു​റ്റു​മ​തി​ലും വ​ശ​ഭി​ത്തി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി. എ​ന്നാ​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​വും വൈ​ദ്യു​തീ​ക​ര​ണ​വും മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.

ജ​ല​സേ​ച​ന സം​വി​ധാ​ന​വും ചു​റ്റു​മ​തി​ലി​ന്‍റെ പ​ണി​യും ന​ട​ക്കാ​താ​യ​തോ​ടെ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി വ​ന്നു. ഇ​തി​നി​ട​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ 100ല​ധി​കം ക​സേ​ര​ക​ള്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ഇ​വ​യും തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു ഈ ​ക​സേ​ര​ക​ളെ​ല്ലാം വാ​ങ്ങി​യി​ട്ട​ത്.

കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്കാ​ര്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യ്യ​ല്‍ യൂ​ണി​റ്റ്, പി​എ​സ്‌​സി പ​ഠ​ന​കേ​ന്ദ്രം, ലൈ​ബ്ര​റി, കം​പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​താ കേ​ന്ദ്രം, അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യെ​ല്ലാം ല​ക്ഷ്യ​മി​ട്ടാ​ണ് കെ​ട്ടി​ടം പ​ണി​ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​നു​ബ​ന്ധ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.