പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, October 13, 2019 1:32 AM IST
വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണം​തെ​റ്റി​യ ബൈ​ക്ക് ഇ​ല​ക്ടി​ക് പോ​സ്റ്റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു.കോ​ട്ടു​കാ​ൽ നെ​ട്ട​ത്താ​ന്നി ക​രി​ഞ്ചാ​ല​ത്തോ​ട്ടം അ​നി​ൽ​കു​മാ​റി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ൻ അ​ഭി​ലാ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ച്ച​ക്ക​ട​യി​ൽ നി​ന്ന് വീ​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്ന​തി​നി​ട​യി​ൽ അ​ഭി​ലാ​ഷ് ഓ​ടി​ച്ച പ​ൾ​സ​ർ ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഖി​ൽ,അ​ഖി​ലേ​ഷ്.