തെ​ങ്കാ​ശി​പ്പാ​ത​യി​ല്‍ വെ​ള്ളം ക​യ​റി; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, October 14, 2019 12:48 AM IST
പാ​ലോ​ട് : ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ തോ​ടു​ക​ളും ആ​റു​ക​ളും നി​റ​ഞ്ഞു ക​വി​ഞ്ഞു. ഇ​ള​വ​ട്ടം കു​റു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ തെ​ങ്കാ​ശി​പ്പാ​ത​യി​ലെ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.

കു​റു​പു​ഴ, ഇ​ള​വ​ട്ടം റോ​ഡു​ക​ളി​ലാ​ണ് വെ​ള്ളം ഉ​യ​ര്‍​ന്നു പൊ​ങ്ങി​യ​ത്. അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യാ​യ തെ​ങ്കാ​ശി​പ്പാ​ത​യി​ലെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് പോ​ലീ​സ് അ​ധി​കൃ​ത​രെ​ത്തി​യി​ല്ല​യെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്. കു​റു​പു​ഴ മു​ത​ല്‍ ഇ​ള​വ​ട്ടം കോ​വി​ല്‍ ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി ഇ​ള​വ​ട്ടം സ്ക്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ ഓ​ട അ​ട​ച്ചു​കൊ​ണ്ട് മ​ണ്ണി​ട്ട​താ​ണ് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.