അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് ആ​ത്മ​നി​ദ്രാ​ല​യം
Monday, October 14, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട : നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും മ​ല​വി​ള​യി​ലെ പൊ​തു​ശ്മ​ശാ​നം തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ആ​ത്മ​നി​ദ്രാ​ല​യം എ​ന്ന് പേ​രി​ട്ട ശ്മ​ശാ​നം തു​റ​ക്കാ​ൻ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ശാ​ന്തി ക​വാ​ടം മാ​തൃ​ക​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശ്മ​ശാ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​നാ​വ​ശ്യ ത​ട​സ​വാ​ദ​ങ്ങ​ൾ കാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​തെ കാ​ട് പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. 2004ലാ​ണ് ശ്മ​ശാ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ വ​ക ഒ​രു ഏ​ക്ക​ർ 63 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ​ത്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 2015 സെ​പ്തം​ബ​ർ 14 ന് ​പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള എ​സ്ക്കോ ഫ​ർ​ണ​സ് എ​ന്ന ക​മ്പ​നി​യാ​ണ് വൈ​ദ്യു​ത ഫ​ർ​ണ​ർ സ്ഥാ​പി​ച്ചു. ബ​ലി​മ​ണ്ഡ​പം, പൂ​ന്തോ​ട്ടം, മു​റ്റ​വും പ​രി​സ​ര​വും പാ​വിം​ഗ് ബ്ലോ​ക്ക് സ്ഥാ​പി​ക്ക​ൽ, ചു​റ്റു​മ​തി​ൽ, ശ്മ​ശാ​ന​ത്തി​ലേ​ക്ക് ത്രീ​ഫെ​യ്സ് വൈ​ദ്യു​തി, മാ​റ​ന​ല്ലൂ​രി​ൽ നി​ന്ന് ഇ​വി​ടേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണം എ​ന്നി​വ​യ​ട​ങ്ങു​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ന​ട​ത്തി ക​ഴി​ഞ്ഞു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​റ​കി​ൽ സം​സ്ക​രി​ക്കു​ന്ന ശ്മ​ശാ​ന​വും ഇ​തി​ടൊ​പ്പം സ്ഥാ​പി​ച്ചു.
എ​ന്നാ​ൽ പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ മാ​റി​മാ​റി വ​ന്നെ​ങ്കി​ലും പൊ​തു ശ്മ​ശാ​ന​ത്തോ​ട് പ​ല​ർ​ക്കും താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​കെ​ട്ടി​ടം, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​യെ​ല്ലാം ശ്മ​ശാ​ന​ത്തി​ലു​ണ്ടാ​യി​ട്ടും ഉ​ദ്ഘാ​ട​നം മാ​ത്രം ന​ട​ക്കു​ന്നി​ല്ലെന്ന് നാട്ടുകാർ പറയുന്നു.


ല​ത്ത് ഉ​ദ്ഘാ​ട​നം മ​തി​യെ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ന്ത​യാ​ണ് ആ​ത്മ​നി​ദ്രാ​ല​യം നീ​ണ്ട ഉ​റ​ക്ക​ത്തി​ലാ​കാ​ൻ കാ​ര​ണം. ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ യ​ന്ത്ര​സാ​മ​ഗ്രി​ക​ളെ​ല്ലാം തു​രു​മ്പെ​ടു​ത്തു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.