വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​യി​ൽ ച​ത്തു
Monday, October 14, 2019 12:50 AM IST
വെ​ഞ്ഞാ​റ​മു​ട്: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​യി​ൽ ച​ത്തു. വെ​ഞ്ഞാ​റ​മൂ​ട് തേ​മ്പാം​മൂ​ട് മീ​ൻ​മൂ​ട് പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വൈ​ദ്യു​ത ആ​ഘാ​ത​മേ​റ്റ് ച​ത്ത​നി​ല​യി​ൽ മ​യി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. പ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ചി​റ​കു​ക​ൾ വൈ​ദ്യു​ത ക​മ്പി​ക​ളി​ൽ കു​രു​ങ്ങി വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.