ഫ്ലാ​ഷ്മോ​ബ് ന​ട​ത്തി
Monday, October 14, 2019 12:50 AM IST
നെ​ടു​മ​ങ്ങാ​ട് : ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​അ​രു​വി​ക്ക​ര ജം​ഗ്ഷ​നി​ൽ ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു.
എ​സ്പി​സി​അം​ഗ​ങ്ങ​ളാ​യ അ​ഷി​ത, അ​ശ്വ​തി, സോ​ന, സൂ​ര​ജ്, വി​ഷ്ണു, മ​നൂ​ബ്, ശ​ബ​രി, ഷം​നാ​ദ്, അ​ഫ്സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ളി​ച്ചോ​തു​ന്ന ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​മി​നി,പ്രി​ൻ​സി​പ്പ​ൽ എ.​ഗ​ണ​പ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​വി​നോ​ജ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, എ​സ്പി​സി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​മ​ൽ, എ​സി​പി​ഒ ശ്രീ​വി​ദ്യ, എ​ൻ​എ​സ്എ​സ്പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.