എ​ന്‍​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ് ബ്ര​സ്റ്റ് ക്ലി​നി​ക്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, October 15, 2019 12:41 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തൈ​റോ​യി​ഡും അ​നു​ബ​ന്ധ അ​സു​ഖ​ങ്ങ​ളും കൂ​ടാ​തെ സ്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ സ്പെ​ഷാ​ലി​റ്റി ഒ​പി ആ​രം​ഭി​ച്ചു. സ​ര്‍​ജി​ക്ക​ല്‍ എ​ന്‍​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ് ബ്ര​സ്റ്റ് ക്ലി​നി​ക്ക് എ​ന്ന പു​തി​യ ഒ​പി​യു​ടെ ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് മാ​ത്യു നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ര്‍​മ്മ​ദ് പു​തി​യ ഐ​പി കാ​ര്‍​ഡി​ൻ​ഖെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ആ​ര്‍​എം​ഒ ഡോ. ​മോ​ഹ​ന്റോ​യ്, ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​ബ്ദു​ള്‍ ല​ത്തീ​ഫ്, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.