ലോ​ക സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​നാ​ഘോ​ഷം
Tuesday, October 15, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ചി​രി​ച്ചു​കൊ​ണ്ട് ജ​നി​ക്കു​ന്ന മ​നു​ഷ്യ​നു ചി​രി​ച്ചു കൊ​ണ്ട് മ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സാ​മൂ​ഹി​ക സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ സ​മൂ​ഹ​മാ​കെ ഒ​രു​മി​ച്ച് പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ജേ​ശ്വ​രി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്ത്വ​ന​ദി​ന പ​രി​പാ​ടി​ക​ൾ സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ന്ന​ട ച​ല​ച്ചി​ത്ര താ​രം ശ്രു​തി ഹ​രി​ഹ​ര​ൻ, എം.​ആ​ർ. മ​നോ​ജ്, ഡോ. ​എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ പൂ​ജ​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് സാ​ന്ത്വ​ന സ​ന്ദേ​ശ പ്ര​ച​ര​ണ റാ​ലി​യും സ​മൂ​ഹ പ്ര​തി​ജ്ഞ​യും ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. കോ​ട്ട​ൻ​ഹി​ൽ എ​ച്ച്എ​സ്എ​സ് റി​ട്ടേ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ എ​സ്. ജ​യ സാ​ന്ത്വ​ന ദീ​പം ജ്വ​ലി​പ്പി​ച്ചു.
ഫാ. ​ജ​സ്റ്റി​ൻ ജോ​സ്, റോ​യ് ജോ​സ്, പ്ര​ഫ. ഡോ. ​വി​നീ​ത, സി. ​ഹ​സീ​ന, ഡോ. ​ഷീ​ല ജോ​സ​ഫ്, ജ​ഗ​തി ബി​ച്ചു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.