എ​ടി​എം കൗ​ണ്ട​റി​ൽ തീ​പി​ടി​ച്ചു
Tuesday, October 15, 2019 12:43 AM IST
പാ​ലോ​ട്: എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പാ​ലോ​ട് ശാ​ഖ​യു​ടെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എ​മ്മി​ലാ​ണ് ഇ​ന്ന​ലെ പ​തി​നൊ​ന്ന​ര​യോ​ടെ തീ​പി​ടി​ച്ച​ത്.​
എ​യ​ർ ക​ണ്ടീ​ഷ​നി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​സി യും ​യു​പി​എ​സും ന​ശി​ച്ചു. വി​തു​ര​യി​ൽ നി​ന്നു​ള്ള ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. തീ​യ​ണ​യ്ക്കാ​നാ​യി കൗ​ണ്ട​റി​ന്‍റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ഫ​യ​ർ​മാ​ൻ അ​ൻ​ഷാ​ദി​ന്‍റെ കൈ​യ്ക്കു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.