പീ​ഡന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേസ്: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ
Tuesday, October 15, 2019 12:43 AM IST
നേ​മം : യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ളെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.
നേ​മം ക​ല്ലി​യൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് (36) ആ​ണ് നേ​മം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക്ക് ശാ​രീ​രി​കാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ശാ​ന്തി​വി​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ ആ​ശു​പ​ത്രി​യി​ലേ​യ്ക്കും മാ​റ്റി. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.