ഇ​ല​ക്ട്രി​ക് വാ​ൾ പൊ​ട്ടി തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, October 18, 2019 12:24 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജോ​ലി​ക്കി​ടെ ഇ​ല​ക്ട്രി​ക് വാ​ൾ ദേ​ഹ​ത്ത് ത​ട്ടി തൊ​ഴി​ലാ​ളി മ​രി​ച്ചു.​വാ​മ​ന​പു​രം, വാ​ഴ്വേ​ലി​ക്കോ​ണം കെ.​വി വി​ലാ​സം (പ​ണ​യി​ൽ വി​ട്) ത്തി​ൽ സു​രേ​ന്ദ്ര​ൻ (60) അ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പോ​ങ്ങും​മൂ​ട് പ്ര​ശാ​ന്ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ ഒ​രു സ്വ​കാ​ര്യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നി​ടെ ക​മ്പി മു​റി​ച്ചു​മാ​റ്റു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.​സു​രേ​ന്ദ്ര​ൻ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ക​ട്ട​റി​ന്‍റെ വാ​ൾ പൊ​ട്ടി ദേ​ഹ​ത്ത് ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ തി​രു​വ​ന​ന​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ്രീ​കാ​ര്യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: ല​തി​ക (മോ​ളി), മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, വി​ഷ്ണു. മ​രു​മ​ക​ൻ: സൂ​ര​ജ്.