തൊ​ഴി​ലാ​ളി സ​മൂ​ഹം യു​ഡി​എ​ഫി​നോ​ടൊ​പ്പം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Friday, October 18, 2019 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും പ​ട്ടി​ണി​യി​ൽ നി​ന്നും കൊ​ടും​ദു​രി​ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും പൊ​റു​തി​മു​ട്ടി​യ തൊ​ഴി​ലാ​ളി സ​മൂ​ഹം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നോ​ടൊ​പ്പം അ​ണി​ചേ​രു​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​ജീ​വ​മാ​യി കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ല്ലും ത​പാ​ൽ വ​കു​പ്പും ഉ​ൾ​പ്പെ​ടെ ശ​ന്പ​ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി.

കേ​ര​ള​ത്തി​ൽ സം​ഘ​ടി​ത-​അ​സം​ഘ​ടി​ത തൊ​ഴി​ൽ മേ​ഖ​ല കു​ത്ത​ഴി​ഞ്ഞ പു​സ്ത​കം പോ​ലെ​യാ​യി. തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ പ​ട​ർ​ന്നി​രി​ക്കു​ന്ന നി​രാ​ശ അ​ക​റ്റാ​ൻ യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട്ടി​യൂ​ർ​ക്കാ​വ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ തൊ​ഴി​ലാ​ളി​ക്കൂ​ട്ടം മോ​ഹ​ൻ​കു​മാ​റി​നൊ​പ്പം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.