ബസിലെ മോഷണം: ത​മി​ഴ്സ്ത്രീ പി​ടി​യി​ൽ
Friday, October 18, 2019 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന ത​മി​ഴ് സ്ത്രീ​യെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധു​ര പു​ണ്യ​വാ​രം ക​ർ​പ്പ​ക​വ​തി തെ​രു​വി​ൽ താ​മ​സം മാ​രി എ​ന്ന ഭ​വാ​നി (24)യെ​യാ​ണ് സി​റ്റി ഷാ​ഡോ വ​നി​താ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ബ​സു​ക​ളി​ൽ നി​ന്നും സ്ത്രീ​ക​ളു​ടെ പേ​ഴ്സും പ​ണ​വും ക​വ​രു​ന്ന സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സി​ലെ വ​നി​താ സം​ഘ​ത്തെ ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഭ​വാ​നി പി​ടി​യി​ലാ​യ​ത്.

ബ​സു​ക​ളി​ൽ ക​യ​റി തി​ര​ക്ക് കൃ​ത്രി​മ​മാ​യി തി​ര​ക്ക് ഉ​ണ്ടാ​ക്കി​യാ​ണ് ഇ​വ​ർ പേ​ഴ്സും പ​ണ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നി​രു​ന്ന​ത്. ഭ​വാ​നി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നും പാ​ള​യം ഭാ​ഗ​ത്തേ​ക്കു വ​ന്ന ബ​സി​ൽ എ​ൽ​എം​എ​സ് ജീ​വ​ന​ക്കാ​രി​യു​ടെ ബാ​ഗി​നു​ള്ളി​ൽ നി​ന്നും പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ​ണം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞു. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളെ കു​റി​ച്ചും, ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​ങ്ങ​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സി​പി​മാ​രാ​യ ആ​ർ. ആ​ദി​ത്യ, മു​ഹ​മ്മ​ദ് ആ​രീ​ഫ്, എ​സി എം.​എ​സ്.​സ​ന്തോ​ഷ് , മ്യൂ​സി​യം എ​സ്ഐ ശ്യാം ​രാ​ജ് ജെ.​നാ​യ​ർ, ഷാ​ഡോ വ​നി​താ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന​ത്.