പു​ത്ത​ന്‍ നാ​ട​ക സ​ങ്കേ​ത​ങ്ങ​ളൊ​രു​ക്കി നാ​ട​ക പ​രി​ശീ​ല​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2019 1:16 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ഭി​ന​യ​വും അ​നു​ഭ​വ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ര്‍​ത്ത് നെ​ടു​മ​ങ്ങാ​ട് നാ​ട​ക് മേ​ഖ​ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന നാ​ട​ക പ​രി​ശീ​ല​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ന​വ നാ​ട​ക സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ പു​ത്ത​ന്‍ ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ച​ത്.

കു​ട്ടി​ക​ളും യു​വാ​ക്ക​ളു​മാ​യി അ​ന്‍​പ​തി​ല​ധി​കം​പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ര​മ്പ​ര്യ നാ​ട​ക സ​മ്പ്ര​ദാ​യ​ങ്ങ​ള്‍, മാ​റി​വ​ന്ന കാ​ല​ത്തി​ലെ നാ​ട​ക സ​ങ്കേ​ത​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ പീ​താം​മ്പ​ര​ന്‍, വി​ജു വ​ര്‍​മ്മ, അ​സീം അ​മ​ര​വി​ള, എ.​ഇ. അ​ഷ്‌​റ​ഫ്,ക​ണ്ണ​ന്‍​നാ​യ​ര്‍, ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. താ​ലൂ​ക്കി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​മാ​സ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നാ​ട​ക അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്നി​വ​യാ​ണ് സം​ഘ​ട​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ക് ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് പി.​റാ​ഫേ​ല്‍ അ​ധ്യ​ക്ഷ​നാ​യി. അ​മ​ല്‍​രാ​ജ്, വി​നീ​ഷ്‌​ക​ള​ത്ത​റ,മ​ണി​യ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പു​പ്പു​ലീ​സ്, വാ​സം എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.