കനത്തമഴ: നെ​യ്യാ​ർ വ​ന​ത്തി​ലെ കു​ന്ന​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി
Saturday, October 19, 2019 12:36 AM IST
കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​മ​ല​യി​ലും പു​റം​നാ​ട്ടി​ലും മ​ഴ ക​ന​ത്ത​തോ​ടെ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ ക​ന​ത്ത ജ​ല​പ്ര​വാ​ഹം. ഡാ​മി​ലെ നാ​ല് ഷ​ട്ട​റു​ക​ളും നാ​ലി​ഞ്ച് ഉ​യ​ർ​ത്തി. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​ന്ന​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. കോ​ട്ടൂ​രി​ൽ തോ​ട് ക​ര​ക​വി​ഞ്ഞു. കാ​റും ബൈ​ക്കും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കു​ന്ന​ത്തു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഇ​തോ​ടെ ന​ദി ഗ​തി​മാ​റി ഒ​ഴു​കി. ന​ദി ഇ​പ്പോ​ൾ ആ​ദി​വാ​സി​ക​ളു​ടെ ക്ഷി​യി​ട​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ആ​ള​പാ​യ​മി​ല്ല. വ​ന​പാ​ല​ക​ർ ഇ​വി​ടെ ക്യാ​മ്പ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

അ​ണ​ക്കെ​ട്ടി​ലേ​യ്ക്ക് എ​ത്തു​ന്ന ന​ദി​ക​ൾ എ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ള്ള മ​ല​വെ​ള്ള​പ്പാ​ൽ എ​ത്തു​ന്ന​തും അ​ണ​ക്കെ​ട്ടി​ലാ​ണ്. ഡാ​മി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ് 83.400 മീ​റ്റ​ർ ആ​ണ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 ആ​ണ്. മ​ഴ​ശ​ക്ത​മാ​യി നി​ന്നാ​ൽ വീ​ണ്ടും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജോ​സ് പ​റ​ഞ്ഞു.

കോ​ട്ടൂ​രി​ൽ കു​മ്പി​ൽ​മൂ​ട് തോ​ട് ക​ര​ക​വി​ഞ്ഞു

ക​ന​ത്ത മ​ഴ​യി​ൽ കോ​ട്ടൂ​ർ കു​മ്പി​ൽ​മൂ​ട് തോ​ട് ക​ര​ക​വി​ഞ്ഞു. വ​ന​ത്തി​ൽ ന​ല്ല മ​ഴ​പെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. മൂ​ന്നാ​റ്റി​ൻ​മു​ക്ക് തോ​ട്ടി​ൽ വ​ന​ത്തി​ൽ നി​ന്നും വ​ന്ന വെ​ള്ളം ഇ​ര​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​യ്ക്കു​ള്ള പാ​ത​യും വെ​ള്ള​ത്തി​ലാ​യി. റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കാ​ർ തോ​ട്ടി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സു​നി​ലി​ന്‍റെ ബൈ​ക്ക് ഇ​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യും ചെ​യ്തു.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ​ഫോ​ഴ്‌​സും വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​റും ബൈ​ക്കും ക​ര​യ്ക്ക് എ​ത്തി​ച്ചു.

വ​ന​ത്തി​ൽ നി​ന്നും വ​രു​ന്ന തോ​ടു​ക​ൾ സം​ഗ​മി​ക്കു​ന്ന​ത് കു​മ്പി​ൽ​മൂ​ട് തോ​ട്ടി​ലാ​ണ്. അ​തോ​ടെ​യാ​ണ് തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത്.