കെ​എ​സ്ആ​ര്‍​ടി​സി പാ​ലോ​ട് ഡി​പ്പോ​യി​ല്‍ ബ​സി​നു ക്ഷാമം; നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ല്‍
Saturday, October 19, 2019 12:36 AM IST
പാ​ലോ​ട് : പാ​ലോ​ട് ഡി​പ്പോ​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം നേ​ടീ​രു​ന്ന ഡി​പ്പോ​യ്ക്ക് ഇ​പ്പോ​ള്‍ പ​റ​യാ​നു​ള്ള​ത് അ​വ​ഗ​ണ​ന മാ​ത്രം. 32ബ​സു​ക​ള്‍ വേ​ണ്ടി​ട​ത്ത് ആ​കെ​യു​ള്ള​ത് 23 എ​ണ്ണം മാ​ത്രം. ഒ​ന്പ​തു ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്ത്. അ​ഞ്ച് വ​ണ്ടി​ക​ള്‍​ക്ക് ട​യ​റി​ല്ല, ര​ണ്ട് ജ​ന്റം ബ​സു​ക​ളും ക​ട്ട​പ്പു​റ​ത്തു ത​ന്നെ. ട​യ​ര്‍ ക്ഷാ​മം എ​ന്നു പ​റ​യു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ര്‍​മാ​രി​ല്ലാ​ത്ത​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. സ്‌​പെ​യ​ര്‍ പാ​ര്‍​ട്സു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ സെ​ന്‍​ഡ്ര​ല്‍ ഡി​പ്പോ​യി​ലേ​യ്ക്ക് ക​ത്തെ​ഴു​തി​യി​ട്ടും മ​റു​പ​ടി​യു​മി​ല്ല, ട​യ​റു​മി​ല്ല.
സ​മീ​പ ഡി​പ്പോ​ക​ളി​ല്‍ നാ​ലും അ​ഞ്ചും ബ​സ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​പ്പോ​ഴും പാ​ലോ​ടി​നെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷം വ​രെ​യാ​യി​രു​ന്നു ഡി​പ്പോ​യു​ടെ പ്ര​തി​ദി​ന വ​രു​മാ​നം. ഒ​പ്പം തു​ട​ങ്ങി​യ ഡി​പ്പോ​ക​ളെ​ല്ലാം നേ​ട്ട​ത്തി​ലേ​ക്ക് കു​തി​ക്കു​മ്പോ​ള്‍ പാ​ലോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ ഇ​ല്ലാ​യ്മ​ക​ളി​ല്‍ കി​ത​യ്ക്കു​ക​യാ​ണ്. പു​തി​യ ബ​സു​ക​ള്‍ ഇ​ല്ല. ഉ​ള്ള സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കു​ന്നു. പൊ​തു ജ​ന​ങ്ങ​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മു​ള്ള ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. ഒ​ന്നി​നും ക​ത​കു​പോ​ലു​മി​ല്ല. ഇ​തു കാ​ര​ണം ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഡി​പ്പോ​യു​ടെ ചു​റ്റു​മു​ള്ള സ്ഥ​ലം ടാ​റോ, കോ​ണ്‍​ക്രീ​റ്റോ ചെ​യ്തി​ട്ടി​ല്ല. ഇ​തു​കാ​ര​ണം വ​ലി​യ കു​ഴി​ക​ളാ​ണ് ഡി​പ്പോ​യു​ടെ ഉ​ള്ളി​ലു​ള്ള​ത്. മ​ഴ​ക്കാ​ല​ത്ത് ഈ ​കു​ഴി​ക​ളു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചി​ല്ല​റ​യ​ല്ല. വി​ക​സ​ന​മി​ല്ല​ന്നു മാ​ത്ര​മ​ല്ല ഉ​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​രു​മാ​നം കൂ​ട്ടാ​നും അ​ധി​കൃ​ത​ര്‍​ക്കാ​കു​ന്നി​ല്ല. ട​യ​റി​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​ക്കി​ടെ നി​ര​വ​ധി വ​ണ്ടി​ക​ളാ​ണ് കി​ട​പ്പാ​യ​ത്.
ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ഇ​വി​ടെ ന​ട​ക്കു​ന്ന കെ​ട്ടി​ട നി​ര്‍​മ്മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണ​ന്നും പ​രാ​തി​യു​ണ്ട്. ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​ന് വ​ഴി​കാ​ട്ടി​യാ​കേ​ണ്ട അ​ധി​കൃ​ത​ര്‍ പാ​ലോ​ട് ഡി​പ്പോ​യെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്നു. പാ​ലോ​ടി​നു​ശേ​ഷം തു​ട​ങ്ങി​യ വി​തു​ര ഡി​പ്പോ വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ ഏ​റെ​മു​ന്നി​ലാ​ണ്. ഇ​വി​ടെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും പ​മ്പും ഉ​ള്‍​പ്പെ​ടെ കൊ​ണ്ടു വ​രാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി. എ​ന്നാ​ല്‍ പാ​ലോ​ടു​കാ​ര്‍​ക്ക് മൂ​ന്നു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും ഇ​തെ​ല്ലാം ഇ​ന്നും അ​ന്യ​മാ​ണ്.
വ​ര്‍​ക്ക്‌ ഷോ​പ്പ് കെ​ട്ടി​ട​വും ത​ക​ര്‍​ച്ച​യി​ലാ​ണ്. ഷീ​റ്റി​ല്‍ ചി​ല​ത് ഇ​ള​കി നി​ലം​പ​തി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. മ​ഴ​യി​ലും മ​ഞ്ഞി​ലും ഈ​ര്‍​പ്പ​മി​റ​ങ്ങി ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ള്ള വ​ര്‍​ക് ഷോ​പ്പ് രേ​ഖ​ക​ള്‍ ന​ശി​ച്ചു തു​ട​ങ്ങി. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഷീ​റ്റ് റൂ​ഫിം​ഗി​നാ​യി ക​രാ​റു​കാ​ര​ന്‍ ഉ​പ​യോ​ഗി​ച്ച​താ​ണ് ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ​രാ​തി​യു​ണ്ട്. എം​എ​ല്‍​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 77 ല​ക്ഷം രൂ​പ​യാ​ണ് വ​ര്‍​ക്ക് ഷോ​പ്പ് മ​ന്ദി​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി സി​വി​ല്‍ വിം​ഗി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ര്‍​മാ​ണം ന​ട​ന്ന​ത്. 2015 മാ​ര്‍​ച്ചി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ഷീ​റ്റു​ക​ള്‍ കാ​റ്റെ​ടു​ത്തി​ട്ടും മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ മാ​നേ​ജ്‌​മെ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.