നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണം; സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Saturday, October 19, 2019 12:36 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ ദേ​വാ​ല​യ​ണ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10ന് ​ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത അ​ൽ​മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​എ​സ്. എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് കൂ​രി​യ പ്ര​സി​ഡ​ന്‍റ് ലി​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫാ.​ജോ​സ​ഫ് പെ​ൻ​മ​ല​കു​ന്നേ​ൽ, ഫാ.​ജോ​ർ​ജ് മ​ച്ചി​ക്കു​ഴി​യി​ൽ, റീ​ന സു​രേ​ഷ്, പി.​അ​പ്പു, ര​മ​ണി ബ​ന​ഡി​ക്ട്, ടി. ​സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​സി​റി​ൾ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
11 .30 മു​ത​ൽ ജ​പ​മാ​ല ഭ​ക്തി​യും വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ധ്യാ​ത്മി​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ഷാ​ജ​ൻ പു​തു​ശേ​രി​യി​ൽ സെ​മി​നാ​ർ ന​യി​ച്ചു. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ലി​റ്റി​ൽ​വെ ഡ​യ​റ​ക്ട​ർ ഫാ.​ര​തീ​ഷ് മാ​ർ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ളെ ഉ​ച്ച​ക്കാ​ണ് നൂ​റു​ക​ണ​ക്കി​ന് മ​രി​യ ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല പ​ദ​യാ​ത്ര .