സു​നി​ൽ ര​ക്ഷ​ക​നാ​യ​പ്പോ​ൾ അ​ബ്ദു​ൽ​സ​ലാ​മി​ന് ‌ര​ണ്ടാംജ​ന്മം
Saturday, October 19, 2019 12:36 AM IST
കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നും ഇ​ര​മ്പി​യാ​ർ​ത്തു​വ​ന്ന മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സു​നി​ൽ ഒ​രു ര​ക്ഷ​ക​ന്‍റെ​രൂ​പ​ത്തി​ൽ അ​വ​ത​രി​ച്ച​പ്പോ​ൾ അ​ബ്ദു​ൽ​സ​ലാ​മി​ന് കി​ട്ടി​യ​ത് ര​ണ്ടാം ജ​ന്മം. കാ​ട്ടാ​ക്ക​ട അ​റ​ഫാ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ അ​ബ്ദു​ൽ​സ​ലാ​മും ഷ​മീ​റും നാ​സ​റും ത​ങ്ങ​ളു​ടെ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കോ​ട്ടൂ​ർ ചോ​നം പാ​റ റോ​ഡി​ലൂ​ടെ കോ​ട്ടൂ​രി​ലേ​യ്ക്ക് കാ​റി​ൽ​വ​ര​വെ​യാ​ണ് മ​ഴ ശ​ക്തി പ്രാ​പി​ച്ച​ത്. ന​ല്ല റോ​ഡായ​തി​നാ​ൽ സ​ലാം മ​ഴ​വ​ക​വ​യ്ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. മൂ​ന്നാ​റ്റി​ൻ​മു​ക്ക് ച​പ്പാ​ത്തി​ൽ എ​ത്തി​പ്പോ​ഴേ​ക്കും മ​ല​വെ​ള്ളം പാ​ഞ്ഞെ​ത്തി, കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രും ഡോ​ർ തു​റ​ന്നു ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ ഡ്രൈ​വ് ചെ​യ്ത അ​ബ്ദു​ൽ​സ​ലാം പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ കാ​റി​നൊ​പ്പം ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​ത് കോ​ട്ടൂ​ർ സ്വ​ദേ​ശി ഓ​മ​ന​യു​ടെ മ​ക​ൻ സു​നി​ൽ ക​ണ്ട​താ​ണ് സ​ലാ​മി​ന് ര​ക്ഷ​യാ​യ​ത്. ത​ന്‍റെ ബു​ള്ള​റ്റി​ൽ കോ​ട്ടൂ​രി​ൽ നി​ന്നും വ​ന​ത്തി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു സു​നി​ൽ. കാർ ഒഴുക്കിൽപ്പെട്ടതു ക​ണ്ട സു​നി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു തോ​ട്ടി​ലേ​ക്കു ചാ​ടി. കാ​റി​നൊ​പ്പം കു​റ​ച്ചു​ദൂ​രം നീ​ന്തി​പ്പോ​യെ​ങ്കി​ലും ഒ​ഴു​ക്കി​ന് ഒ​പ്പ​മെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നെ തി​രി​കെ വ​ന​ത്തി​ലൂ​ടെ ഓ​ടി റോ​ഡി​ൽ ക​യ​റി 150 മീ​റ്റ​റോ​ളം ഓ​ടി തോ​ടൊ​ഴു​കി​വ​രു​ന്ന പാ​ല​ത്തി​ൽ എ​ത്തി. മലവെള്ള ത്തിൽ ഒ​ഴു​കി​വ​ന്ന കാ​ർ പാ​ല​ത്തി​ൽ വ​ന്നി​ടി​ച്ചു മു​ങ്ങാ​ൻ തു​ട​ങ്ങ​വേ പാ​ല​ത്തി​ലെ കൈ​വ​രി​യി​ലെ പൊ​ളി​ഞ്ഞ ക​ല്ലെ​ടു​ത്തു കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് പൊ​ട്ടി​ച്ചു, ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന സ​ലാ​മി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ സു​നി​ലി​ന്‍റെ ബൈ​ക്കും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ത​ന്‍റെ ബൈ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നേ​ക്കാ​ൾ ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് ത​നി​ക്കെ​ന്ന് സു​നി​ൽ പ​റ​ഞ്ഞു.
നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി സു​നി​ലി​നെ അ​ഭി​ന​ന്ദി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു കാ​ർ ക​ര​യ്ക്കെ​ത്തി​ച്ചു. കാ​റും ബൈ​ക്കും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.