മൂന്നുപേർ കയറിയ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് നാ​ല് സ്കൂ​ള്‍ കു​ട്ടി​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു
Saturday, October 19, 2019 12:38 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ടി​ച്ച് നാ​ലു പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച മൂ​ന്നു യു​വാ​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റു. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ധ​ന്യ, രു​ഗ്മ, രാ​ഖി, പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി റോ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​ബി​ന്‍, ശ്രീ​ജി​ത്ത്, അ​ശ്വ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കും പ​രി​ക്കു​പ​റ്റി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ള്‍ ക​ഴി​ഞ്ഞ് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത​യി​ല്‍ പാ​ഞ്ഞെ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഈ ​നാ​ലു കു​ട്ടി​ക​ളു​ടെ​യും പി​റ​കി​ല്‍ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഇ​ടി​യി​ല്‍ നാ​ലു കു​ട്ടി​ക​ളും തെ​റി​ച്ചു​വീ​ണു. ധ​ന്യ മു​ഖ​മി​ടി​ച്ചാ​ണ് വീ​ണ​ത്. റോ​ജി​ത്തി​ന്‍റെ കാ​ലു​ക​ള്‍​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ച്ചു. രു​ഗ്മ​യു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ട്. രാ​ഖി​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ബൈ​ക്കും നി​ല​ത്തു വീ​ണ​തോ​ടെ മൂ​ന്നു യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കു​പ​റ്റി. പ്ര​ബി​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​തെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​ബി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ധ​ന്യ, രു​ഗ്മ, റോ​ജി​ത്ത് എ​ന്നി​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രാ​ഖി​യെ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ
ക​ലാ കാ​യി​ക മേ​ള

പാ​ലോ​ട്‌ : പെ​രി​ങ്ങ​മ്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി ക​ലാ കാ​യി​ക മേ​ള​യു​ടെ പ​ഞ്ചാ​യ​ത്ത്‌ ത​ല ഉ​ദ​ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​പെ​രി​ങ്ങ​മ്മ​ല യു​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.