പാ​ലോ​ട് ര​വി​ക്ക് പു​ര​സ്കാ​രം
Saturday, October 19, 2019 12:38 AM IST
വെ​ഞ്ഞാ​റ​മൂ​ട്: തൊ​ഴി​ലാ​ളി സം​ഘ​ട​ന രം​ഗ​ത്തെ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ന​ത്തി​ന് പാ​ലോ​ട് ര​വി​ക്ക് അം​ഗീ​കാ​രം. കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ (കെ​കെ​എ​ൻ​ടി​സി) എ​ൽ​സേ​ബി​യൂ​സ് മാ​സ്റ്റ​ർ സ്മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ കെ.​പി.​എ​ൽ​സേ​ബി​യൂ​സ് മാ​സ്റ്റ​ർ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റും, ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ പാ​ലോ​ട് ര​വി അ​ർ​ഹ​നാ​യി. തൊ​ഴി​ലാ​ളി സം​ഘ​ട​നാ രം​ഗ​ത്തെ നാ​ലു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 22,222 രൂ​പ വി​ല​വ​രു​ന്ന ഫ​ല​ക​വും, പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം .
ന​വം​ബ​ർ 10 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ നടക്കുന്ന യോ​ഗ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പു​ര​സ്ക​രം വി​ത​ര​ണം ചെ​യ്യും.