ബൈ​ക്ക് റേ​സിം​ഗി​നി​ടെ അ​പ​ക​ടം : ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Sunday, October 20, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര നെ​ല്ലി​മൂ​ട്ടി​ൽ റേ​സിം​ഗ് ന​ട​ത്തി​യ ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു​ക​യ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു പേ​ർ​ക്കും റേ​സിം​ഗ് ന​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

നെ​ല്ലി​മൂ​ട്ടി​ൽ സ്കൂ​ളു​ക​ൾ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്കു​ക​ൾ റേ​സിം​ഗ് ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തെ മു​ത​ൽ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ​യും നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും റേ​സിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.