ബാ​റ്റ​റി മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, October 20, 2019 12:03 AM IST
കാ​ട്ടാ​ക്ക​ട: ട​വ​റു​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പ​ഴു​തൂ​ർ ക​ട​വ​ൻ​കോ​ട് കോ​ള​നി​യി​ൽ സു​ജി​ത് ഭ​വ​നി​ൽ എ​ൻ. സു​ജി​ത് (സു​ജി,30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റ​സ​ൽ​പു​രം റോ​ഡി​ലെ സ്വ​കാ​ര്യ ക​മ്പ​നി വ​ക ട​വ​റി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം പോ​യ​താ​യി ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് റോ​ഡ് വ​ക്കി​ലും, പു​ര​യി​ട​ങ്ങ​ളി​ലും നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന പാ​റ​പ്പൊ​ടി, സി​മ​ന്‍റ് ക​ല്ലു​ക​ൾ, ഇ​ഷ്ടി​ക, ക​മ്പി, സി​മ​ന്‍റ്, മെ​റ്റ​ലു​ക​ൾ എ​ന്നി​വ ടി​പ്പ​ർ ലോ​റി​ക​ളി​ൽ ക​യ​റ്റി വീ​ടി​ന് സ​മീ​പം എ​ത്തി​ച്ച് സ്വ​ന്തം ആ​വ​ശ്യ​ത്തി​നു പു​റ​മെ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി സ​മ്മ​തി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സു​ജി​ത് അ​ട​ക്ക​മു​ള്ള സം​ഘം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഫ​ർ​ണി​ച്ച​ർ ക​ട​ക​ൾ, ടൈ​ൽ​സ് വി​ൽ​പ്പ​ന ശാ​ല​ക​ൾ, പെ​യി​ന്‍റ് ക​ട​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് സം​ഘം അ​ടു​ത്തി​ടെ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും സു​ജി​ത് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.