കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ: ആ​ർ. സ​രി​ത പ്ര​സി​ഡ​ന്‍റ്
Monday, October 21, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ച്ച് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാം​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാം​സ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ക​ണ്ട​ല സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​പി. ശ്യാം​ഹ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ലാ ട്ര​ഷ​റ​ർ വൈ. ​ഷൈ​ൻ​ദാ​സ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ തി​രു​വ​ന​ന്ത​പും​ര സൗ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കു​മാ​ർ, നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ദേ​വീ​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷി​വ​കു​പ്പി​ലെ പു​ന​സം​ഘ​ട​ന, സ്പെ​ഷ​ൽ റൂ​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ക, ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ ക്വാ​ട്ട 25 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം പാ​സാ​ക്കി.
ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. സ​രി​ത പ്ര​സി​ഡ​ന്‍റ് , ഷൈ​ൻ​ദാ​സ് സെ​ക്ര​ട്ട​റി, ശ്യാം​ഹ​രി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.