എ​ൻ.​എ​ൻ.​കു​ഞ്ഞുകൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം: മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Monday, October 21, 2019 12:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റ്കാ​ര​നാ​യി ജീ​വി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​ണ് എ​ൻ.​എ​ൻ.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​ലി​യ​ക്കോ​ട് എ​ൻ.​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.
മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എ​ൻ. എ​ൻ. കു​ഞ്ഞ്കൃ​ഷ്ണ​പി​ള്ള​യു​ടെ പ​തി​നെ​ട്ടാ​മ​ത് ച​ർ​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തൈ​ക്കാ​ട് എ​ൻ എ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡി.​കെ.​മു​ര​ളി എം​എ​ൽ​എ, കെ.​മീ​രാ​ൻ, ബി.​ബാ​ല​ച​ന്ദ്ര​ൻ , ഇ.​എ.​സ​ലിം ,എം.​എ​സ്.​രാ​ജു, ആ​ർ.​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
രാ​വി​ലെ എ​ട്ടി​ന് എ​ൻ.​എ​ൻ. സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
തു​ട​ർ​ന്ന് ശാ​ന്തി​ഗി​രി സി​ദ്ധ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ സി​ദ്ധ മെ​ഡി​ക്ക​ൽ ക്യാ​മ്പും ,സ​ത​സ്പ​ന്ദ​ന ഫി​സി​യോ തെ​റാ​പ്പി ക്ലീ​നി​ക്കി​ന്‍റെ സൗ​ജ​ന്യ ഫി​സി​യോ തെ​റാ​പ്പി ക്യാ​മ്പും ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന പൊ​തു ഇ​ട​ങ്ങ​ളും, പൊ​തു​ബോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി​ഭു പി​ര​പ്പ​ൻ​കോ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി.