തൊ​ഴി​ൽ പ​രി​ശീ​ല​നം; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, October 21, 2019 12:39 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ സാ​ക്ഷ​ര​താ​മി​ഷ​ൻ, ജ​ൻ ശി​ക്ഷ​ൺ സ​ൻ​സ്താ​ൺ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​പ്പ​ർ ബാ​ഗ്, ക​വ​ർ നി​ർ​മാ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു.
16 വ​യ​സി​നും 35 വ​യ​സി​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള യു​വ​തി യു​വാ​ക്ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ​കാ​ർ​ഡ് കോ​പ്പി, ര​ണ്ട് ഫോ​ട്ടോ, ബ​യോ​ഡാ​റ്റ, നി​ശ്ചി​ത ഫീ​സ് എ​ന്നി​വ സ​ഹി​തം ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മം​മു​ക്കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സാ​ക്ഷ​ര തു​ട​ർ വി​ദ്യാ​കേ​ന്ദ്ര​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 9995432979 .