നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു
Monday, October 21, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു. സം​സ്ഥാ​ന പാ​ത​യി​ൽ മ​ണ്ണ​ന്ത​ല ജം​ഗ്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വ​ട്ട​പ്പാ​റ ഭാ​ഗ​ത്തു നി​ന്നും മ​ണ്ണ​ന്ത​ല ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മ​ണ്ണ​ന്ത​ല പോ​ലീ​സ് പ​റ​ഞ്ഞു. മ​ണ്ണ​ന്ത​ല പോ​ലീ​സ് മോൽ നടപടി സ്വീകരിച്ചു.