യു​വാ​വ് മു​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Monday, October 21, 2019 1:28 AM IST
വി​ഴി​ഞ്ഞം: വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല്ലൂ​ർ മു​ക്കോ​ല​മാ​വു​നി​ന്ന വി​ള​യി​ൽ ബി​ജു (37) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു. അ​വി​വാ​ഹി​ത​നും ക​ട​ൽ​പ്പ​ണി​ക്കാ​ര​നു​മാ​യ ബി​ജു ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ സ​ഹോ​ദ​രി​യാ​ണ് വീ​ടി​നു​ള്ളി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​രു​ന്ന വി​വ​ര നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. വീ​ട് അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ക​ത​ക് ത​ല്ലി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യു​ടെ മൂ​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.​അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.