കോ​വ​ള​ത്ത് കു​ഴ​ഞ്ഞ് വീ​ണ ആ​സാം സ്വ​ദേ​ശി മ​രി​ച്ചു
Monday, October 21, 2019 11:36 PM IST
കോ​വ​ളം: കോ​വ​ളം ഹൗ​വ്വാ​ബീ​ച്ചി​ൽ കു​ളി​ക്കാ​നെ​ത്തി കു​ഴ​ഞ്ഞു വീ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി ഭ​ര​ത് (53) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

നാ​ല് ദി​വ​സം മു​മ്പ് കോ​വ​ളം ബീ​ച്ചി​ൽ കു​ഴ​ഞ്ഞ് വീ​ണ ഇ​യാ​ളെ ആ​ദ്യം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ മ​രി​ച്ചു. ഇ​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു.