നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി
Monday, October 21, 2019 11:59 PM IST
കാ​ട്ടാ​ക്ക​ട : മ​ഴ ക​ന​ത്ത​തോ​ടെ നെ​യ്യാ​ർ​ഡാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വി​ടെ വെ​ള്ളം ക​യ​റി തു​ട​ങ്ങു​ന്ന​ത്. ഡാ​മി​ൽ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷം നെ​യ്യാ​റി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് വെ​ള്ളം ക​യ​റി​യ​ത്.