കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, October 22, 2019 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ൽ വ​ഴു​തി വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ര​മേ​ശ്വ​രം രേ​വ​തി മ​ന്ദി​ര​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​രു​ടെ ഭാ​ര്യ ജ​ല​ജ​കു​മാ​രി​യാ​ണ് ഇ​രു​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി കയർ ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ നി​സാ​റു​ദീ​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​നി​ൽ​രാ​ജ്, ര​ഞ്ജി​ത്, ശി​വ​കു​മാ​ർ ,അ​ര​വി​ന്ദ് എ​സ്.​കു​മാ​ർ, റ​ജി​കു​മാ​ർ, അ​രു​ൺ മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.