യു​വ​തി കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, October 23, 2019 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ​ആ​ല​ന്ത​റ ശ്രീ​ധ​ര്‍​മ്മ​ശാ​സ്ത്ര ക്ഷേ​ത്ര​കു​ള​ത്തി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​ന്ത​റ ബം​ഗ​ലാ​വി​ള വീ​ട്ടി​ല്‍ അ​തു​ല്യ (23) യെ​യാ​ണ് കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ കു​ട്ടി​ക​ളാ​ണ് കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. ര​ണ്ട് വ​യ​സു​ള്ള അ​ര്‍​ജു​ന്‍ മ​ക​നാ​ണ്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.